തിരുവാഭരണം ചാർത്തി വിടർന്നൂ (ലങ്കാദഹനം, 1971)
ഗാനം: തിരുവാഭരണം
ചിത്രം: ലങ്കാദഹനം (1971)
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം. എസ്. വിശ്വനാഥൻ
ഹൃദയത്തിൽ നിന്നും ഉദ്ഭവിച്ച സ്വരമണികൾ കൊണ്ട് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ഈ പ്രപഞ്ചത്തിന്ന് തിരുവാഭരണം ചാർത്തുമ്പോൾ ആ സംഗീതനഭസ്സിൽ തിരുവാതിര നക്ഷത്രം ഉദിച്ചുയരുന്നു!!! ദേവഗായകന്റെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ ഈ ഗാനം മുഴങ്ങുമ്പോള്‍..ആ അന്തരീക്ഷം അനുഗ്രഹീതം..ആ മലരണികള്‍ നറുമണം വീശും..ആ ശിശിരത്തിന്‍റെ കുളിര് വന്നെത്തും..ആ വനികള്‍ പുഞ്ചിരിക്കും..നമ്മുടെ മനസ്സുകള്‍ ആ സ്വരത്തില്‍ ജന്മം കൊണ്ട ഈ ഗാനത്തിന്‍ മഴവില്‍ച്ചിറകില്‍ ഉയര്‍ന്നുയര്‍ന്ന് പോകും..!!!!!!! "ഹൃദയം തുടികൊട്ടുന്നൂ" എന്ന് ജയേട്ടൻ പാടുമ്പോൾ ഈ പ്രകൃതിയിൽ ആ സ്വരതരംഗങ്ങൾ അലയടിക്കുന്നു.."ലങ്കാദഹനം" എന്ന ചലച്ചിത്രത്തിന് മലയാളിയുടെ മനസിന്റെ ഒരു കോണിൽ ഇടം നൽകിയത് ജയചന്ദ്രന്റെ മധുരമനോഹരമായ ശബ്ദത്തിൽ നിന്നും മുകുളിതമായ ഗാനങ്ങളാണ്,ഗാനശില്പികളായ ശ്രീകുമാരൻ തമ്പിയും എം. എസ്. വി യും ചേർന്ന് ഈ "ഒരേയൊരു" അദ്‌ഭുതശബ്ദവിസ്മയത്തിന്റെ പിറവിക്കായി ഈ പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് ദേവഗായകന്റെ ആലാപനഭാവനകളെ ചിറകടിച്ചുയരാൻ സമ്പൂർണ്ണപിന്തുണയേകി! ഒരു ഇടവേളയ്ക്കു ശേഷം എം. എസ്. വി മലയാളത്തിൽ തിരിച്ചെത്തുന്നത് കെ. പി. കൊട്ടാരക്കര നിർമ്മിച്ച ശശികുമാർ ചിത്രമായ 'ലങ്കാദഹന' ത്തിലൂടെയാണ്. തമിഴ് സംഗീതത്തിൽ എം. എസ്. വി നിറഞ്ഞുനിൽക്കുന്ന കാലത്താണിത്. ശ്രീകുമാരൻ തമ്പിയുടെ രചനയിലുള്ള
‘തിരുവാഭരണം ചാർത്തി വിടർന്നൂ തിരുവാതിര നക്ഷത്രം
പ്രിയദർശിനീ നിൻ ജന്മദിനത്തിൽ ഹൃദയം തുടി കൊട്ടുന്നു..’
എന്ന വരികളെ 'ശുദ്ധസാവേരി'യുടെ രാഗമണ്ഡലത്തിലേക്ക് പറത്തിവിടുകയായിരുന്നു എം. എസ്. വി. മലയാളത്തിലെ നിത്യഹരിതനായകൻ പ്രേം നസീറിന്റെ ഈ പാട്ടുരംഗത്തുള്ള അവിസ്മരണീയമായ പ്രകടനം ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തങ്ങിനിൽക്കുന്നു. 'തിരുവാതിര' നക്ഷത്രജാതനായ ജയചന്ദ്രന്റെ ശാരീരത്തിലെ 'ആന്തരികസൗന്ദര്യം' കണ്ടെത്തി നൂതനമായ ഒരു ആലാപനശൈലിയിലേക്ക് ആ ശബ്ദത്തെ വാർത്തെടുക്കുകയായിരുന്നു എം. എസ്. വി . അനന്തമായ രാഗസാഗരത്തിൽ കടഞ്ഞെടുക്കുന്ന ഗാനസ്വരൂപങ്ങൾക്ക് ജീവനും സമ്പൂർണ്ണമായ ഊർജ്ജപ്പൊലിമയും പകരാനായി ഏറ്റവും അനുയോജ്യമായ സുവർണ്ണസ്വരത്തെ ജയചന്ദ്രനിലൂടെ കണ്ടെത്തുകയായിരുന്നു. എന്താണ് ജയചന്ദ്രനാദത്തിന്റെ സവിശേഷത? ഗാനാലാപനത്തിലുടനീളം ശ്രോതാവിനെ മറ്റൊരു ലോകത്തേക്ക് നയിക്കുന്ന ഇന്ദ്രജാലമാണത്. എം. എസ്. വിയുടെ സംഗീതത്തിൽ ജയചന്ദ്രൻ ആലപിച്ച ഓരോ ഗാനത്തിലുമുണ്ട് 'പ്രകൃതിയിലെ ഒരു സ്വാഭാവികവിശേഷം' പോലെയുള്ള ഈ മാന്ത്രികസ്പർശം. ധനുമാസക്കുളിരിന്റെ നൈർമ്മല്യത്തോടെയാണ് ദേവനാദത്തിൽ ഈ ഗാനനക്ഷത്രം ഉദിച്ചുയരുന്നത്. ഒറ്റയ്ക്കിരുന്നു കേട്ടാസ്വദിച്ചാൽ നമ്മുടെ അന്തരാത്മാവിൽ മഞ്ഞു പെയ്യുന്നതു പോലെയുള്ള സുഖപ്രതീതി അനുഭവവേദ്യമാകും. 'ഹൃദയം തുടികൊട്ടുന്നൂ' എന്ന് പാടിക്കേൾക്കുമ്പോൾ ആത്മാവുണർത്തുന്ന ആഹ്ലാദവാനത്തെ സ്പർശിക്കുകയാണ് ദേവസ്വനാലാപനമാർഗ്ഗങ്ങൾ. ദേവഗായകൻ ഈ രാഗമുത്തുകൾ ചൊരിയുമ്പോൾ ശ്രോതാവിന്റെ മനസ്സിൽ ആനന്ദാതിരേകത്തിന്റെ തിരയിളക്കമാണ്.
ആ.... ആ.....
തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു
തിരുവാതിര നക്ഷത്രം
പ്രിയദര്‍ശിനി നിന്‍ ജന്മദിനത്തില്‍
ഹൃദയം തുടികൊട്ടുന്നൂ ഹൃദയം തുടികൊട്ടുന്നൂ
ധനുമാസത്തിന്‍ ശിശിരക്കുളിരില്‍
തളിരുകള്‍ മുട്ടിയുരുമ്മുമ്പോള്‍
തളിരുകള്‍ മുട്ടിയുരുമ്മുമ്പോള്‍
മധുരമനോഹര മാധവ ലഹരിയില്‍
മുഴുകാന്‍ ലതികകള്‍ വെമ്പുമ്പോള്‍
മുഴുകാന്‍ ലതികകള്‍ വെമ്പുമ്പോള്‍
തളിരണിയട്ടേ നിന്‍ ഭാവനകള്‍
മലരണിയട്ടേ നിന്‍ വനികള്‍
ലാലലാല ലാല ലാല ലാലാ ലാലാലാ...
ലാലലാല ലാല ലാല ലാലാ ലാലാലാ...
ആ.....
തിരുവാഭരണം........
ഒരുഗാനത്തിന്‍ മഴവില്‍ ചിറകില്‍
പ്രിയസഖി നിന്നെ ഉയര്‍ത്താം ഞാന്‍
ഉദയദിവാകരനെതിരെയുയരും
നിഴലുകള്‍ ഇരുളല തേടുമ്പോള്‍
നിഴലുകള്‍ ഇരുളല തേടുമ്പോള്‍
ഇലയറിയട്ടേ നിന്‍ മലരടികള്‍
കഥയറിയട്ടേ നിന്‍ മിഴികള്‍
ലാലലാല ലാല ലാല ലാലാ ലാലാലാ...
ലാലലാല ലാല ലാല ലാലാ ലാലാലാ...
ആ....
‘Thiruvaabharanam’ is an evergreen song composed by M. S. Viswanathan, lyrics written by Sreekumaran Thampi.
തിരുവാഭരണം ചാർത്തി വിടർന്നൂ (ലങ്കാദഹനം, 1971)
Reviewed by Govindan Puthumana
on
June 23, 2020
Rating:
Reviewed by Govindan Puthumana
on
June 23, 2020
Rating:
No comments