അശ്വതീ നക്ഷത്രമേ (ഡെയ്ഞ്ചർ ബിസ്‌കറ്റ്, 1969)
ഗാനം: അശ്വതീ നക്ഷത്രമേ
ചിത്രം: ഡെയ്ഞ്ചർ ബിസ്‌കറ്റ് (1969)
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി. ദക്ഷിണാമൂർത്തി
'അശ്വതീ നക്ഷത്രമേ എൻ അഭിരാമ സങ്കൽപ്പമേ
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ
മറയാത്ത മംഗല്യമേ'
ലോകത്തിലെ മറ്റേതു ഗായകൻ പാടിയാലും ലളിതസുന്ദരമായ ഒരു പ്രണയഗാനമായിരുന്നേനെ ഈ 'അദ്‌ഭുത-കൗതുകഗാനം'. ദേവഗായകൻ ജയേട്ടന്റെ സ്വരപ്രഭാവത്തിൽ അതിനിഷ്കൃഷ്ടമായ ചില ഏറ്റിച്ചുരുക്കലുകളും അദ്‌ഭുതഭാവതലങ്ങൾ ദീപ്തമാക്കിത്തരുന്ന ചില ആലാപനപ്രയോഗങ്ങൾ നമുക്ക് കണ്ടെത്താം. 'അശ്വതീനക്ഷത്രമേ..' എന്നു പാടുമ്പോൾ ഹൃദയവാനത്തിലെയും യഥാർത്ഥവാനത്തിലെയും നക്ഷത്രത്തിന്റെ പ്രാമുഖ്യം (..ഒരു താരം മാത്രം...) സൂചിപ്പിക്കാൻ 'അ' എന്ന അക്ഷരം അൽപ്പം ഉയർത്തി ഉച്ചരിക്കുന്നു.
ഇതുപോലെ 'മറയാത്ത..' എന്ന വാക്കിനു മുൻപുള്ള 'വിരാമം' 'ഒരിക്കലും മറയില്ല...' എന്ന വികാരത്തെ ജ്വലിപ്പിക്കുന്നു. ജയചന്ദ്രൻ ഒരു സാധാരണ ഗാനത്തെ അസാധാരണമാക്കുന്നത് എങ്ങനെയെന്നുള്ള ഒരുദാഹരണമാണിത്. ഈ ഗാനാവിഷ്കാരത്തിന്റെ പല സ്ഥാനങ്ങളിലും രണ്ടു വാക്കുകൾക്കിടയിൽ ജയചന്ദ്രൻ കൊടുക്കുന്ന അതിനിയതമായ പൂർണ്ണവിരാമങ്ങളും അർദ്ധവിരാമങ്ങളും നമ്മുടെ മനസ്സുകളെ ഇടവേളകളുടെ നൂതനമായ അർത്ഥഭംഗികളിലേക്കും അജ്ഞാതമായ ദൃശ്യഭംഗികളിലേക്കും ചെന്നെത്തിക്കുന്നു. 'ഡെയ്ഞ്ചർ ബിസ്കറ്റ്' എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയും ദക്ഷിണാമൂർത്തിയും ഒരുമിച്ച ഈ ഗാനം കാലത്തിന്റെ താളുകളിൽ ചിരപ്രതിഷ്ഠ നേടുന്നത് ജയചന്ദ്രൻ സ്വരവും ഭാവവും പകർന്നതുകൊണ്ട് മാത്രമാണ്. 'ആദ്യാനുരാഗമായ്' എന്ന വാക്കിലെ 'നു' രാ' എന്നീ രണ്ടക്ഷരങ്ങൾക്ക് ജയചന്ദ്രൻ നൽകുന്ന ഈണശകലങ്ങൾ ഉയർന്ന ഭാവനാതലങ്ങൾ നമുക്ക് സമ്മാനിക്കുന്നു. കാമുകഹൃദയത്തിൽ പ്രണയം നിറപീലി വിടർത്തിയാടുകയാണോ? മറ്റാർക്കുമാകാത്ത വികാരവായ്പോടെ ജയചന്ദ്രൻ 'ഹൃദയേശ്വരീ' എന്ന് വിളിക്കുമ്പോൾ സ്നേഹപൂർണ്ണമായ സാമീപ്യവും കരുതലിന്റെ ഹൃദയമസൃണതയും ആസ്വാദകമനസ്സിലെത്തുന്നു. 'മായയാലിതുപോൽ അടുത്തിരിക്കാം' എന്നു പാടുമ്പോൾ സ്നേഹവാത്സല്യത്തിന്റെ താളാത്മകമായ സ്വരകണങ്ങൾ ഹൃദയൈക്യം തീർക്കും പോലെ ആസ്വാദ്യകരമാവുന്നു. ഇതിൽ 'അ' 'ടു' എന്നീ അക്ഷരങ്ങൾക്ക് പകരുന്ന ഊർജ്ജഹ്രസ്വനീയത എത്ര ഹൃദയഹാരിയാണെന്ന് കേട്ടറിയേണ്ടതാണ്. ചടുലമായി ഇടതാളങ്ങളെല്ലാം നിറഞ്ഞുണർന്ന് ദേവസ്വരപ്പൊലിവിൽ ഹൃദയാംബരവും മുകിലാംബരവും ഒന്നാകുന്ന ആഹ്ലാദനിമിഷങ്ങളിലാണ് ഗാനത്തിന്റെ പരിസമാപ്തി.
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ
മറയാത്ത മംഗല്യമേ
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ
ആദ്യ താരമായ് ആദ്യാനുരാഗമായ്
അഴകേ എന്‍ ഹൃദയത്തില്‍ നീ വിടര്‍ന്നു
ഒരു താരം മാത്രം ഉദിക്കുന്ന മാനം
ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ
പോയ യുഗങ്ങളില്‍ നമ്മള്‍ അജ്ഞാതമാം
മായയാല്‍ ഇതുപോല്‍ അടുത്തിരിക്കാം
അണയാത്ത രാഗം അമലേ നിന്‍ രാഗം
അതിനായെന്‍ ഉള്ളില്‍ നിലയ്ക്കാത്ത ദാഹം
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ
മറയാത്ത മംഗല്യമേ
അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ
‘Aswathi nakshathrame’ is a wonderful romatic song composed by V. Dakshinamoorthy and lyrics is by Sreekumaran thampi.
അശ്വതീ നക്ഷത്രമേ (ഡെയ്ഞ്ചർ ബിസ്‌കറ്റ്, 1969)
Reviewed by Govindan Puthumana
on
June 14, 2020
Rating:
Reviewed by Govindan Puthumana
on
June 14, 2020
Rating:
No comments