എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

പൂവും പ്രസാദവും (തോക്കുകൾ കഥ പറയുന്നു, 1968)


ഗാനം: പൂവും പ്രസാദവും
ചിത്രം: തോക്കുകൾ കഥ പറയുന്നു (1968) 
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: ജി. ദേവരാജൻ

"ഓ..." എന്ന മൂളലിൽത്തന്നെയുള്ള സ്വാഭാവികത്വമാണ് ഈ ഗാനത്തെ നിത്യഹരിതമാക്കുന്നത്. ആ കാവിനരികിൽ വന്നണയുന്ന കാമുകസ്വരത്തിന്റെ മാധുര്യവും നിഷ്കളങ്കതയും കൊണ്ട് ഭാവചക്രവർത്തി ശ്രീ. പി. ജയചന്ദ്രൻ തീർക്കുന്നത് അനേകം സുന്ദരദൃശ്യങ്ങളാണ്.."പറയൂ കളമൊഴി നീ" എന്ന് ജയചന്ദ്രൻ അനായാസമായി ആലപിക്കുമ്പോൾ ആ ശബ്ദം പ്രണയിനിയുടെ അടുത്തെത്തുന്ന അനുഭൂതി ഭവിപ്പിക്കുന്നു. ലളിതമായ വരികളും (വയലാർ) സരളമായ സംഗീതവും (ദേവരാജൻ) കൊണ്ട് ഈ സാമാന്യഗാനം കേവലം മറ്റൊരു "പഴയ" ഗാനമായി ഗാനാസ്വാദകർ മറന്നിരുന്നേനെ, ജയചന്ദ്രന്റെ മാസ്മരികസ്വരവും അദ്‌ഭുതദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ആലാപനവും ഇല്ലായിരുന്നില്ലെങ്കിൽ! മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി ഈ ഹിറ്റ് ഗാനം മാറിയത് അതുകൊണ്ടാണ്. 'താമരവളയക്കൈവിരലാലൊരു കൂവളത്തിലയെന്നെ ചൂടിക്കൂ..' എന്ന് ജയചന്ദ്രൻ പാടുമ്പോൾ 'കൈ..' എന്ന അക്ഷരത്തിനു ശബ്ദം കൊണ്ടു പകർന്നുനൽകുന്ന ഊർജ്ജസ്പർശം ഒരു പ്രേരണ ഉണർത്തുന്നുവോ?  'ഭക്തി കൊണ്ടോ..' എന്നും 'മധുരിക്കും ഓർമ്മ കൊണ്ടോ' എന്നും അനുക്രമമായി പാടുമ്പോൾ ഭക്തിയുടെ സമർപ്പണപൂർണ്ണതയും ആത്മപ്രണയത്തിന്റെ  അടുപ്പവും വിരിയിക്കുന്നത്  അദ്‌ഭുതകരമാണ്. 'മുറ്റത്തു മുട്ടുന്ന' എന്നതിൽ 'ട്ടു' എന്ന അക്ഷരത്തിനു നൽകുന്ന വിരാമം മുറ്റത്തു മുട്ടിയ പ്രതീതിയുണ്ടാക്കുന്നു. ലാളിത്യം നിറഞ്ഞ ഈ ജയചന്ദ്രഗീതം ഇന്നും മലയാളി മൂളുന്നു: "പൂവും പ്രസാദവും..

ഓ...ഓ....
പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്...
കാവില്‍ തൊഴുതു വരുന്നവളേ...
താമരവളയക്കൈവിരലാലൊരു-
കൂവളത്തിലയെന്നെ ചൂടിക്കൂ...

അര്‍ദ്ധനാരീശ്വര പ്രതിമ തന്‍ മുന്നില്‍...
അഞ്ജലി കൂപ്പി നീ നില്‍ക്കുമ്പോള്‍...
മനസ്സു തുടിച്ചതു ഭക്തി കൊണ്ടോ ?
മറ്റൊരു മധുരിക്കും ഓര്‍മ്മ കൊണ്ടോ ?
പറയൂ കളമൊഴി നീ... 
(പൂവും പ്രസാദവും...)

മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോള്‍
ചുണ്ടിലിരുന്നതു മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ... 
(പൂവും പ്രസാദവും...)
ഓ...ഓ....!

"Poovum Prasadavum" is a simple romantic song composed by G. Devarajan, lyrics wrote by Vayalar Ramavarma. 


പൂവും പ്രസാദവും (തോക്കുകൾ കഥ പറയുന്നു, 1968) പൂവും പ്രസാദവും (തോക്കുകൾ കഥ പറയുന്നു, 1968) Reviewed by Govindan Puthumana on June 11, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list