എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

വാർതിങ്കൾ കണിവയ്ക്കും രാവിൽ (വിദ്യാർത്ഥി, 1968)


ഗാനം: വാർതിങ്കൾ കണിവയ്ക്കും രാവിൽ
ചിത്രം: വിദ്യാർത്ഥി (1968) 
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: ബി. എ. ചിദംബരനാഥ്  

നിലാവ് പോലെ മൃദുലമായ ദേവസ്വരത്തിലൂടെ ഒഴുകിവരുന്ന "ശ്യാമ" രാഗത്തിലെ ഈ സുന്ദരഗാനത്തിലെ അനുഭൂതിയിയുടെ ഒടുവിൽ ആ രാഗം ദൈവീകമായ ഈ സ്വരത്തെ നമസ്കരിക്കുംപോലെ അനുവാചകന് അനുഭവപ്പെടുന്നു. വയലാറിന്റെ മനോഹരമായ വരികൾക്ക് ചിദംബരനാഥ് ഈണം പകർന്ന വിദ്യാർത്ഥി എന്ന ചലച്ചിത്രത്തിലെ ഗാനം. ദേവഗായകന്റെ സ്ഫടികസങ്കാശമായ ഈ മധുരസ്വരം ഈ പ്രകൃതിയിൽ നിന്നും ഈ പ്രപഞ്ചത്തെ പ്രകീർത്തിക്കാൻ പ്രദാനം ചെയ്തതാകുമോ? "ഉറങ്ങുകില്ലാ" എന്ന് ആ സ്വരത്തിൽ ശ്രവിക്കുമ്പോൾ "ല്ലാ" എന്ന അക്ഷരത്തിനു മാത്രം നൽകിയ ഊന്നലും ആ ദു:ഖഭാവത്തിന്റെ അഗാധതയും അദ്‌ഭുതകരം! "മോഹപുഷ്പങ്ങൾ വിടരുകില്ലാ" എന്ന് ദേവഗായകൻ ആലപിക്കുമ്പോൾ ആ ദു:ഖഭാവത്തെ ആ ഓരോ അക്ഷരത്തിന്റെയും വിസ്തൃതികളിലേക്ക് ഒരേ അനുപാതത്തിൽ വിഭജിച്ചുനൽകുന്നതു പോലുള്ള പ്രതീതി..ഈ ഗാനത്തിന്റെ ഒടുവിലുള്ള ആ മൂളലിൽ പോലും ആ നിലാവ് പരന്നൊഴുകുന്ന മനോഹാരിത നിറഞ്ഞുനിൽക്കുന്നു! ഈ പ്രപഞ്ചത്തെയാകെ ആലിംഗനം ചെയ്യുന്ന ആ നറുനിലാവ് പെയ്യുന്ന നിശ്ശബ്ദമായ ആ മധുരരാവില്‍ ദേവഗായകന്റെ ഈ പ്രേമാര്‍ദ്രമായ ദിവ്യസ്വരം അലയടിക്കുന്നു..ദൈവീകമായ അനുഭൂതി..ഓരോ ആത്മാവിലും ഉയരുന്ന ആനന്ദനിര്‍വൃതി!

വാർതിങ്കൾ കണിവയ്ക്കും രാവിൽ
വാസനപ്പൂവുകൾ വിരിയും രാവിൽ (2)
വിഷുക്കൈനീട്ടം തന്നവനേ
വിവാഹമോതിരമെന്നു തരും (2)
(വാർതിങ്കൾ..)

ഒരു നേരം നമ്മൾ കണ്ടില്ലെങ്കിൽ
ഒന്നരികിൽ വന്നില്ലെങ്കിൽ
മനസ്സിലെ മാൻപേട ഉറങ്ങുകില്ല
മോഹപുഷ്പങ്ങൾ വിടരുകില്ല - എന്റെ
മോഹപുഷ്പങ്ങൾ വിടരുകില്ല
വാർതിങ്കൾ കണിവയ്ക്കും രാവിൽ
വാസനപ്പൂവുകൾ വിരിയും രാവിൽ

പ്രിയമാനസാ നിന്‍ മനോരഥത്തില്‍ ‍
എനിക്കിരിക്കാന്‍ ഇടമുണ്ടോ (2)
പകല്‍കിനാക്കള്‍ വിരിക്കും മെത്തയില്‍
എനിക്കുറങ്ങാന്‍ ഇടമുണ്ടോ - ഒന്നെ-
നിക്കുറങ്ങാന്‍ ഇടമുണ്ടോ

വാർതിങ്കൾ കണിവയ്ക്കും രാവിൽ
വാസനപ്പൂവുകൾ വിരിയും രാവിൽ 
വിഷുക്കൈനീട്ടം തന്നവനേ
വിവാഹമോതിരമെന്നു തരും 
വാർതിങ്കൾ കണിവയ്ക്കും രാവിൽ
വാസനപ്പൂവുകൾ വിരിയും രാവിൽ

"Varthinkal" is a lovely duet song led by ever green voice P. Jayachandran composed by B.A. CHidambaranath in shyamaraga, lyrics by Vayalar Ramavarma.
വാർതിങ്കൾ കണിവയ്ക്കും രാവിൽ (വിദ്യാർത്ഥി, 1968) വാർതിങ്കൾ കണിവയ്ക്കും രാവിൽ (വിദ്യാർത്ഥി, 1968) Reviewed by Govindan Puthumana on June 11, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list