എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

അരിമുല്ലവള്ളി ആകാശവള്ളി (പോസ്റ്റുമാൻ, 1967)



ഗാനം: അരിമുല്ലവള്ളി ആകാശവള്ളി
ചിത്രം: പോസ്റ്റുമാൻ (1967) 
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: ബി.എ. ചിദംബരനാഥ്  

ആസ്വാദകമനസ്സിൽ അനേകം വികാരങ്ങൾ കലർത്തുന്ന ഗാനങ്ങളുടെ വേറിട്ട ഒരു ദൃശ്യം പതിപ്പിക്കുകയും അതിലൂടെ വെള്ളിത്തിരയിലെ സിനിമാരംഗങ്ങളേക്കാള്‍ ആലാപനത്തിലൂടെ പ്രേക്ഷകൻ .സ്വാധീനിക്കപ്പെടുന്നു എന്നതാണ് 'അരിമുല്ലവള്ളി' എന്ന ഗാനത്തിന്റെ പ്രത്യേകത. ജയചന്ദ്രൻ ഓരോ വരിയും പാടുമ്പോൾ മനസ്സു കുളുർപ്പിക്കുന്ന സുന്ദരദൃശ്യങ്ങളും ആത്മബന്ധങ്ങളും ഹൃദയവ്യഥകളുമെല്ലാം ഓരോ ദൃശ്യങ്ങളായി മനസ്സിൽ മിന്നി മറയുകയാണ്......ലളിതസുന്ദരമായ താളവാദ്യക്രമത്തിന്റെ പശ്ചാത്തലത്തിൽ ജയചന്ദ്രന്റെ ശുദ്ധനാദം അനായാസം വികാരത്തികവോടെ ഈണത്തോടൊപ്പം വിരിഞ്ഞുവരുന്നത് ആനന്ദപ്രദമാണ്. 1967 ൽ വയലാർ - ബി. എ. ചിദംബരനാഥ് കൂട്ടുകെട്ടിൽ ജയചന്ദ്രന്റെ ഈ ഗാനം ആദ്യകാലഹിറ്റുകളിലൊന്ന്. താളാത്മകമായുള്ള ആലാപനം കൊണ്ട് ശ്രദ്ധ നേടിയ ഈ ഗാനം ഒട്ടേറെ നിഷ്കളങ്കഗ്രാമീണദൈന്യചിത്രങ്ങൾ കേൾവിക്കാരന്റെ മനസ്സിലേക്ക് എത്തിക്കുന്നു.

അരിമുല്ലവള്ളി ആകാശവള്ളി
വള്ളിയിലായിരം കിങ്ങിണി കിങ്ങിണി
അതിലിരുന്നാടുന്ന നക്ഷത്രക്കുഞ്ഞിനു
അരയ്ക്കു ചുറ്റും നല്ല തൊങ്ങല്‌ തൊങ്ങല്
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

കമ്പിളിത്തൊപ്പിയിട്ട്‌ ഹജ്ജിനു പോയ്‌വരും
അമ്പിളിമുത്താപ്പ - അയലത്തെ അമ്പിളി മുത്താപ്പ
ഇത്തിരി കുഞ്ഞിനു തീർത്തുകൊടുക്കും
മുത്തുപതിച്ചൊരു മുത്താക്ക്‌
മുത്തുപതിച്ചൊരു മുത്താക്ക്‌ 
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

പകലന്തി മയങ്ങുമ്പം പടിഞ്ഞാറിരുന്നോണ്ട്‌
പത്തിരി പരത്തുന്ന മൂത്തുമ്മാ
കൊച്ചുകുടുക്കയ്ക്കു ചുട്ടുകൊടുക്കും
കാരോലപ്പം നെയ്യപ്പം നെയ്യപ്പം
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

മുറ്റത്തു മുയുവനും മുത്തിട്ട്‌ പൂവിട്ട്‌
പിച്ചനടക്കുമ്പോൾ - കണ്മണി പിച്ചനടക്കുമ്പോൾ
പൊന്മുകിൽ പട്ടുറുമാലുകൊണ്ടിങ്ങനെ
കണ്ണുതുടയ്ക്കും മുത്താപ്പ
കണ്ണുതുടയ്ക്കും മുത്താപ്പ

അരിമുല്ലവള്ളി ആകാശവള്ളി
വള്ളിയിലായിരം കിങ്ങിണി കിങ്ങിണി
അതിലിരുന്നാടുന്ന നക്ഷത്രക്കുഞ്ഞിനു
അരയ്ക്കു ചുറ്റും നല്ല തൊങ്ങല്‌ തൊങ്ങല്
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

"Arimulla valli is a nostalgic song in the voice of P. Jayachandran. The song is written by Vayalar and tuned by B.A. Chidambaranath.

അരിമുല്ലവള്ളി ആകാശവള്ളി (പോസ്റ്റുമാൻ, 1967) അരിമുല്ലവള്ളി ആകാശവള്ളി (പോസ്റ്റുമാൻ, 1967) Reviewed by Govindan Puthumana on June 11, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list