മന്മഥനാം ചിത്രകാരന്‍ (ലക്ഷപ്രഭു, 1968)
ഗാനം: മന്മഥനാം ചിത്രകാരന്‍
ചിത്രം: ലക്ഷപ്രഭു (1968)
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: എം. എസ്. ബാബുരാജ്
ഒരു ഭാസ്കരൻ-ബാബുരാജ് ഗാനത്തിന്റെ എല്ലാ ഗുണങ്ങൾക്കും അപ്പുറത്ത് അങ്ങ് അനന്തതയിൽ ദേവഗായകൻ ജയചന്ദ്രന്റെ അതുല്യമായ ആലാപനത്തിലേയും സ്വരശ്രേണികളുടെയും സമ്മേളനം കൊണ്ട് സൃഷ്ടിക്കുന്ന "ഒരു പുതിയ പുഷ്പമാണ്" ഈ ഗാനം. ഈ മണ്ണിൽ മലരിട്ട ഈ മനോഹരകുസുമം ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു. 'മന്മഥനാം ചിത്രകാരൻ' എന്ന് പാടുമ്പോൾ 'ചിത്ര' എന്ന അക്ഷരങ്ങളുടെ ആലാപനത്തിൽ നൽകുന്ന പൊലിമ ആ ചിത്രത്തെ ആസ്വാദകന്റെ ഹൃദയത്തിൽ കുടിയിരുത്തുന്നു, 'എഴുതി ചേർത്ത' എന്ന ഭാഗത്തിനു കൊടുക്കുന്ന ഒഴുക്കിൽ ഗായകന്റെ ആത്മസ്പന്ദനങ്ങൾ കൂടി ഉൾച്ചേർന്നിരിക്കുന്നു. വെണ്ണിലാവ് തൂകുന്ന മധുരരാത്രിയിൽ അലയടിക്കുന്ന ഇളംകാറ്റുപോലെ പ്രണയവികാരം അലയടിക്കുന്ന സ്വരവും ആലാപനവും...
'സുരഭീ....സ്വപ്നമേ..' എന്നാലപിക്കുമ്പോൾ മനസ്സിൽ ആ മധുരചിത്രം തെളിഞ്ഞു തെളിഞ്ഞു നിറയുകയാണോ?
'താമരയല്ലിക്കൂട്' എന്നു പാടുമ്പോൾ മന്ദ്രസ്ഥായീപരിധികളിൽ ഒരു കമനീയപഞ്ജരം തീർത്തുനൽകുകയാണ് ദേവഗായകൻ. 'കൺമുന' എന്ന ഭാഗത്തുള്ള 'ന' എന്ന അക്ഷരത്തിനു നൽകുന്ന മൃദുത്വം കേൾക്കുമ്പോൾ പ്രതീക്ഷിതമല്ലാത്ത സ്വതശ്ചലനം പോലും നമുക്ക് അനുഭവവേദ്യമാകുന്നു. 'കവിതാ ശകലമേ..' എന്ന വാക്കുകളുടെ ഒടുവിലുള്ള നീട്ടൽ ആ ചിലമ്പൊലിതരംഗങ്ങൾ ഉള്ളിലാവാഹിക്കുന്നതും പ്രകാശിതമാകുന്നു. 'കാരണമെന്തേ..' എന്ന വാക്കിനു നൽകുന്ന തളർച്ച നഷ്ടത്തെയും വിരഹത്തെയും ഭദ്രമാക്കുന്നു.
സ്വരം + ആലാപനം എന്ന സംഗീതത്തിലെ പരമമായ സ്നേഹം പ്രസരിച്ചുകൊണ്ടിരിക്കുന്ന ഈ 'ഒരേ ഒരു' പ്രതിഭാസത്തിന് ഉയരത്തിൽ ഒരു സിംഹാസനം നൽകി അതിനോടൊപ്പം വളരെ ചെറിയ ശബ്ദത്തിൽ 'അനുസരണയോടെ' ഒഴുകിപ്പോകുന്ന വാദ്യസംഗീതം.."ലക്ഷപ്രഭു" എന്ന ചിത്രം ഈ ഗാനത്തിലൂടെ ഇന്നും സ്മരണാർഹം!!!
മന്മഥനാം ചിത്രകാരന്‍ മഴവില്ലിന്‍ തൂലികയാലേ
കിളിവാതിലിലെഴുതിച്ചേര്‍ത്ത മധുരചിത്രമേ -മന്നില്‍
മലരിട്ട താരുണ്യത്തിന്‍ പുതിയ പുഷ്പമേ (മന്മഥനാം)
വെണ്ണിലാവില്‍ കുഴച്ചുതീര്‍ത്ത പ്രതിമാശില്പമേ
കണ്ണിണകള്‍ കാത്തിരുന്ന സുരഭീസ്വപ്നമേ
പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ
പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ -
താമസിക്കാന്‍ താമരയല്ലിക്കൂടു തരാം ഞാന്‍
(മന്മഥനാം)
ഞാനറിയാതെന്നിലുള്ള വീണക്കമ്പികളില്‍
ഗാനധാര മീട്ടിടുന്നു നിന്റെ കണ്മുനകള്‍
കാല്‍ച്ചിലമ്പൊലി വീശിവന്ന കവിതാശകലമേ
കാല്‍ച്ചിലമ്പൊലി വീശിവന്ന കവിതാശകലമേ നീ
കാല്‍ക്ഷണത്തിലണിയറ പൂകാന്‍ കാരണമെന്തേ ?
(മന്മഥനാം)
"Manmathanam chithrakaran" is an evergreen song written by P.Bhaskaran composed by M.S. Baburaj.
മന്മഥനാം ചിത്രകാരന്‍ (ലക്ഷപ്രഭു, 1968)
Reviewed by Govindan Puthumana
on
June 11, 2020
Rating:
Reviewed by Govindan Puthumana
on
June 11, 2020
Rating:
No comments