എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

മധു പകർന്ന ചുണ്ടുകളിൽ (ലവ് ഇൻ കേരള, 1968)



ഗാനം: മധു പകർന്ന ചുണ്ടുകളിൽ 
ചിത്രം: ലവ് ഇൻ കേരള (1968)
ഗാനരചന: ശ്രീകുമാരൻ തമ്പി 
സംഗീതം: എം. എസ്. ബാബുരാജ് 

നിത്യസുന്ദരവും കാവ്യാത്മകവും അനുരാഗതരളവുമായ ഒരു മധുരാനുഭൂതിയാണ് ഈ ജയചന്ദ്രഗീതം. തേനൊഴുകുന്ന സ്വരത്തിൽ ദേവഗായകൻ ജയേട്ടൻ 'മധു പകർന്ന ചുണ്ടുകളിൽ..' എന്ന് പതിയെ മന്ത്രിക്കുമ്പോൾ പ്രണയമാധുര്യം അനുവാചകന്റെയുള്ളിൽ നിറയുകയാണ്. 'മലർ വിടർന്ന ചുണ്ടുകളിൽ..' എന്ന് പാടുമ്പോൾ ആ സ്വരസൗരഭ്യം എങ്ങും പരക്കുന്നു..'മറന്നു വെച്ചു പോയീ..' എന്ന വാക്കുകളിലെ 'യീ..' എന്ന അക്ഷരത്തിലെ കൗതുകജനകമായ തിരിവുകളിൽ 'മറവി' എത്ര ഹൃദ്യമായാണ് ഒളിച്ചിരിക്കുന്നത്? എന്താവാം അതിൽ അകലെ മറഞ്ഞിരുന്നു പാടുന്നത്? വേറിട്ടൊരു തലത്തിൽ പ്രണയത്തെ ആവിഷ്കരിക്കുകയാണ് ദേവഗായകൻ. 'പിടയും നെഞ്ചിലമരുമ്പോൾ' എന്ന് പാടുന്നത് ശ്രോതാവ് അറിയുന്നുണ്ടോ..അതിലെ തുടിപ്പ് ശ്രോതാവിന്റെ ഹൃദയമല്ലേ തൊട്ടറിയുന്നത്? എത്ര ആധാരതലമധുരമായാണ് ജയചന്ദ്രസ്വരം ആ തുടിപ്പിൽ നിറയുന്നത്? 'നെഞ്ചിലമരു...മ്പോ..ൾ' എന്ന് ദേവസ്വരത്തിൽ ആവർത്തിക്കുമ്പോൾ പ്രണയവികാരത്തിന്റെ ആഴവും തൊട്ടടുത്ത വാക്കുകളിൽ 'പിരിയുവെന്നതാരോർക്കും...' എന്നതിൽ വിരഹവേദനയുടെ തീക്ഷ്ണതയും മാറി മാറി ഈ സ്വരത്തിൽ കേൾക്കുന്നത് ഉള്ളിൽ തട്ടുന്ന അനുഭവമാണ്. ദേവസ്വരശ്രേണികൾ ആ വിരഹതാപവാഹിനികളായി ഉയർന്ന്  'ഇനിയുമെന്ന് നിന്നധരം തിരിച്ചു നൽകുമാ ഗാനം?' എന്ന് ചോദിക്കുമ്പോൾ ആ നഷ്ടവികാരം കേൾവിക്കാരന്റെ ഹൃദയത്തിൽ തറയ്ക്കുകയാണ്, അന്തരീക്ഷത്തിൽ ആ താപതരംഗങ്ങൾ തിളച്ചുമറിയുകയാണ്. ദേവസ്വരം പ്രണയത്തിന്റെ നനുത്ത ഹിമകണങ്ങൾ കൊണ്ട് ആ തരംഗങ്ങളെ അപ്രത്യക്ഷമാക്കുന്നു. ആത്മാനുരാഗത്തിന്റെ മൂർദ്ധന്യഘട്ടത്തിലേക്ക് ദേവനാദസാരഥ്യത്തിൽ ചേർന്നലിയുന്നു ഇരുമനസ്സുകളും. ഗാഢപ്രണയവും ഗ്രസ്ഥതയും ഇടകലരുന്ന ഈ നിമിഷങ്ങൾ ജയചന്ദ്രനാദം നമുക്ക് നൽകുകയാണ്.


മധുപകര്‍ന്ന ചുണ്ടുകളില്‍

മലര്‍വിടര്‍ന്ന ചുണ്ടുകളില്‍

മറന്നുവെച്ചു പോയി ഞാന്‍

മധുരമധുരമൊരു ഗാനം


മധുകവര്‍ന്ന ചുണ്ടുകളില്‍

മലരമര്‍ന്ന ചുണ്ടുകളില്‍

മറന്നുവെച്ചു പോയീ ഞാന്‍

മധുരമധുരമെന്‍ നാണം


പിടയും നെഞ്ചിലമരുമ്പോള്‍

പിരിയുമെന്നതാരോര്‍ക്കും?

അലിഞ്ഞലിഞ്ഞു ചേരുമ്പോള്‍

അകലുമെന്നതാരോര്‍ക്കും?

(മധുപകര്‍ന്ന...)



ഇനിയുമെന്നു നിന്നധരം

തിരിച്ചു നല്‍കുമാ ഗാനം?

എന്റെ നാണം കവര്‍ന്നവനേ

എനിക്കുവേണം നിന്‍ ഗാനം

 (മധുപകര്‍ന്ന...)


‘Madhu pakarnna chundukalil’ is a superhit song by P. Jayachandran from the movie Love in Kerala by Sreekumaran thampi - M. S. Baburaj team.



മധു പകർന്ന ചുണ്ടുകളിൽ (ലവ് ഇൻ കേരള, 1968) മധു പകർന്ന ചുണ്ടുകളിൽ (ലവ് ഇൻ കേരള, 1968) Reviewed by Govindan Puthumana on June 12, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list