മകരം പോയിട്ടും (വെളുത്ത കത്രീന, 1968)
ചിത്രം: വെളുത്ത കത്രീന (1968)
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: ജി. ദേവരാജൻ
പ്രണയപ്രപഞ്ചത്തിന്റെ ഉൾക്കാമ്പുകളാവാഹിച്ച് ഗാനദേവന്റെ സുവർണ്ണസ്വരം മുഴങ്ങുകയാണ് 'മകരം പോയിട്ടും മാടമുണർന്നിട്ടും..'. പ്രകൃതിയും മണ്ണും കൃഷിയും പശ്ചാത്തലമായ ഗാനാന്തരീക്ഷത്തിൽ അവയോട് ഇഴചേരുന്ന ഈണഭംഗികളും കടന്ന് 'മാറത്തെ കുളിരൊട്ടും പോയില്ലേ?' എന്ന സുന്ദരസന്ദേഹപ്രശ്നം കേൾവിക്കാരനോട് എന്തെല്ലാമാണ് പറയുന്നത് ! നാദേശ്വരസ്വരം പിന്നീട് എങ്ങെല്ലാമാണ് സ്പർശിക്കുന്നത്? വിളഞ്ഞ പുന്നാര്യൻ നെല്ലിന്റെ കവിളിൽ, മിന്നാമിനുങ്ങിന്റെ പ്രകാശമിടിപ്പിൽ.. ഓരോ രൂപവും ഭാവവും നാദേശ്വരനിർമ്മിതിയിൽ സ്ഫുരിക്കുന്നത് എത്ര മനോഹരമാണ് ! 'കെട്ടി..പ്പിടിക്കുമ്പോളെന്റെ മനസ്സിൽ ചെട്ടികുളങ്ങര തേരോട്ടം' എന്ന് ദേവസ്വരത്തിൽ കേട്ടാസ്വദിക്കുമ്പോൾ നിർവൃതീസാഗരത്തിൽ ആറാടുകയല്ലേ നമ്മുടെ മനസ്സുകൾ...ആനന്ദത്തിന്റെ ഒരായിരം പൂത്തിരികൾ ഹൃദയാകാശത്ത് ജ്വലിച്ചുമറയുന്നുവോ? ജയചന്ദ്രസ്വരം ഈ വരികളിൽ കുളിരിന്റെയും ചൂടിന്റെയും വർണ്ണനകൾക്കും മീതെയുള്ള സുഖാനുഭൂതികളെ മാറി മാറി ഉറക്കുകയും ഉണർത്തുകയും ചെയ്യുന്നതും അതിനിടയിലൊരുക്കുന്ന വികാരസുന്ദരസേതുവായി നേർത്ത സ്വരത്തലോടലുകളും മൂളലുകളും വല്ലാത്തൊരനുഭവം നൽകുന്നു. ദേവഗായകൻ ശ്രീ. പി. ജയചന്ദ്രനും ഗായിക പി. സുശീലയും ആദ്യമായി ഒരുമിച്ച യുഗ്മഗാനം.'വെളുത്ത കത്രീന'യിലെ ഈ ഗാനത്തിന് തുളുമ്പുന്ന ഊർജ്ജം പകരുന്നത് ജയചന്ദ്രന്റെ മുഴങ്ങുന്ന സ്വരസഞ്ചയം തന്നെ. ജയേട്ടന്റെ സ്വരാലാപനം ഹൃദയങ്ങളിൽ അമൃതു ചൊരിയുമ്പോൾ ഈ ഗാനം ജീവസ്സുറ്റ ഒരു പ്രണയകാവ്യശില്പമാവുന്നു. ജയേട്ടന്റെ അഭൗമനാദം ഗ്രാമീണപാശ്ചത്തലത്തിൽ ഒഴുകിയുണരുമ്പോൾ എങ്ങും അനുരാഗത്തിന്റെ ആത്മാനന്ദം. ദേവഗായകന്‍റെ ഭാവതീവ്രമായ മധുരസ്വരത്തിലെ മണ്ണിന്‍റെ മണമുള്ള അനശ്വരഗീതം...ഓരോ മലയാളിയും ഒരുകാലത്ത് മൂളിനടന്ന സുന്ദരഗാനം!
മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെക്കുളിരൊട്ടും പോയില്ലേ?
മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും
മേനിത്തരിപ്പു കുറഞ്ഞില്ലെ?
പൊട്ടിച്ചിരിക്കുന്ന പൊന്നാര്യന്‍ നെല്ലേ
പുട്ടിലിലെങ്ങാനും ചൂടൊണ്ടോ?
മിന്നാതെമിന്നുന്ന മിന്നാമിനുങ്ങേ
ഒന്നുറങ്ങാനുള്ള ചൂടൊണ്ടോ?
(മകരം പോയിട്ടും ...)
മുട്ടിയുരുമ്മുമ്പോള്‍ ഇപ്പൊഴും നെഞ്ചില്‍
പൊട്ടിവിടരുമെനിക്കുനാണം
കെട്ടിപ്പിടിക്കുമ്പോള്‍ എന്റെമനസ്സില്‍
ചെട്ടികുളങ്ങര തേരോട്ടം....
(മകരം പോയിട്ടും ...)
‘Makaram poyittum’ is a sweet romantic voice by P. Jayachandran written by Sreekumaran Thampi and music by G. Devarajan.
മകരം പോയിട്ടും (വെളുത്ത കത്രീന, 1968)
Reviewed by Govindan Puthumana
on
June 12, 2020
Rating:
Reviewed by Govindan Puthumana
on
June 12, 2020
Rating:
No comments