ഒരു മുല്ലപ്പൂമാലയുമായ് (കുഞ്ഞാലി മരയ്ക്കാർ, 1965)
ഗാനം: ഒരു മുല്ലപ്പൂമാലയുമായ്
ചിത്രം: കുഞ്ഞാലി മരയ്ക്കാർ (1965)
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: ബി.എ. ചിദംബരനാഥ്
ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി ആലപിച്ച സുന്ദരഗാനം..! അവിടുന്നിങ്ങോട്ട് ഓരോ ഗാനത്തിനെയും മനസ്സിനെ സ്പര്‍ശിക്കുന്ന ഓരോ സംഗീതാനുഭാവങ്ങളായി മാറ്റിയ ആലാപനത്തിലെ അതുല്യത..! വരികളുടെ വികാരം പോലെ കടലലകളുടെ തരംഗാനുഭൂതികൾ നമ്മുടെ മനസ്സിൽ നിറയുകയാണ്.
1965-ലെ ഇൻഡ്യാ - പാകിസ്ഥാൻ യുദ്ധത്തിന്റെ ധനശേഖരണത്തിനായി എം. ബി. ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയിൽ 'ചൊട്ട മുതൽ ചുടല വരെ' എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീ. പി. ജയചന്ദ്രൻ പാടിയത്. പാട്ടുകേട്ട വിൻസന്റ് മാസ്റ്റർ, ആർ. എസ്. പ്രഭു, ശോഭന പരമേശ്വരൻ നായർ എന്നീ സിനിമാപ്രവർത്തകരാണ് ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ "കുഞ്ഞാലി മരയ്ക്കാർ" എന്ന ചിത്രത്തിൽ ഒരു ഗാനം പാടുവാനായി ജയചന്ദ്രനെ ക്ഷണിക്കുന്നത്. പി. ഭാസ്കരൻ രചിച്ച് ബി. എ. ചിദംബരനാഥ് സംഗീതം നൽകിയ 'ഒരു മുല്ലപ്പൂ മാലയുമായ് നീന്തി നീന്തി നീന്തി വന്നേൻ' എന്ന ഈ യുഗ്മഗാനമാണ് (ഗായിക പ്രേമയോടൊപ്പം) ജയചന്ദ്രന്റെ ആദ്യഗാനം. അന്നത്തെ മദ്രാസിലെ രേവതി സ്റ്റുഡിയോയിൽ നടന്ന റെക്കാർഡിംഗ് ആദ്യത്തെ ശ്രമം വിജയിച്ചില്ല. സ്റ്റുഡിയോ സജ്ജീകരണങ്ങളും പരിചിതമല്ലാത്ത റെക്കോർഡിംഗ് സാഹചര്യങ്ങളുമെല്ലാം കണ്ട് 'പാടിയാൽ ശരിയാകുമോ' എന്ന ഭയം മൂലം ജയചന്ദ്രൻ പാട്ട് പാടാതെ പിന്മാറി തിരിച്ചുവന്നു. പക്ഷേ, നേരത്തെ പരാമർശിച്ച മൂന്നു സിനിമാപ്രവർത്തകരും ജയചന്ദ്രനെ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിച്ചു. അടുത്ത ദിവസം ജയചന്ദ്രൻ അതിമനോഹരമായി ആലപിച്ച ഗാനമാണ് നാം ഇവിടെ കേൾക്കുന്നത്...
ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ
ഒന്നാം കടലിൽ മുങ്ങാംകുഴിയിട്ടൊന്നാം തിരമാലാ
ഒന്നാം തിരമാലാ
ഒരു കൊട്ട മുത്തും വാരിയോടിയോടിയോടി വന്നേ
ഒന്നാം കടലിൽ ഓരടിക്കടലിൽ ഒന്നാം തിരമാലാ
ഒന്നാം തിരമാലാ
നീലത്തിരമാലകൾ മേലേ
നീലത്തിരമാലകൾ മെലേ നില്ല് നില്ല്
നില്ലെടി തോണി
കാലത്തെ കടലമ്മേടെ കൈനീട്ടം വാങ്ങട്ടെ
ദൂരത്തെ കാണാക്കരയിൽ ചെല്ല് ചെല്ല് ചെല്ലക്കാറ്റേ
നേരത്തെ കടലിൻ വയലിൽ
കൊയ്ത്തൊന്നു നടന്നോട്ടേ
കൊയ്ത്തൊന്നു നടന്നോട്ടേ (ഒരു മുല്ല..)
മനസ്സിന്റെ ഏഴാം കടലിൽ
മാൻപേടപ്പെണ്ണൊരുത്തി
മൈക്കൺനാൽ ചാട്ടുളി ചാട്ടി
മാരന്റെ കരളിൽ കുത്തി (ഒരു മുല്ല..)
Oru mullappoo malayumaay is the first song sung by Sri. P. Jayachandran in year 1965 for film Kunjaali Maraykkar. Lyricist is P. Bhaskaran and Musician is B. A. Chidambaranath.
ഒരു മുല്ലപ്പൂമാലയുമായ് (കുഞ്ഞാലി മരയ്ക്കാർ, 1965)
Reviewed by Govindan Puthumana
on
June 10, 2020
Rating:
Reviewed by Govindan Puthumana
on
June 10, 2020
Rating:
No comments