എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

മഞ്ഞലയിൽ മുങ്ങിത്തോർത്തി (കളിത്തോഴൻ, 1966 )


ഗാനം: മഞ്ഞലയിൽ മുങ്ങിത്തോർത്തി 
ചിത്രം: കളിത്തോഴൻ (1966 ) 
ഗാനരചന: പി. ഭാസ്കരൻ 
സംഗീതം: ജി. ദേവരാജൻ

മധുരമനോഹരിയായ ആ ധനുമാസത്തിന്റെ സമസ്തസുഖവും ഏതാനും വരികളുടെ ഈ അതീവഹൃദ്യമായ ആലാപനത്തിലൂടെ നമ്മുടെ മനസ്സുകളിലേക്ക് പകര്‍ന്നുനല്‍കുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..നിത്യഹരിതമായ ഈ സ്വരാലാപനത്തിലൂടെ ദൈവീകമായ ഈ അനുഭൂതി ഓരോ ശ്രോതാവിനും..അനശ്വരഗീതം! ശ്രീ. പി. ജയചന്ദ്രൻ ദേവരാജൻ മാസ്റ്ററുടെ മുഖ്യശിഷ്യനാണ്. ലളിതസംഗീതത്തിൽ ദേവരാജൻ മാസ്റ്റർ പ്രാധാന്യം നൽകുന്നത് ഭാവം, അക്ഷരസ്ഫുടത, ശബ്ദമാധുര്യം എന്നീ ഘടകങ്ങൾക്കാണ്. മുഴക്കമുള്ള മധുരനാദം, നാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആന്തരികഭാവസൗന്ദര്യവും ശ്രുതിമാധുര്യവും, ഏത് വിതാനത്തിലേക്കും വിന്യസിക്കുന്ന ആലാപനവഴക്കം എന്നിവയാണല്ലോ ജയചന്ദ്രസംഗീതത്തിന്റെ അനന്യമായ സവിശേഷതകൾ. ലളിതസംഗീതത്തിലെ ചില പ്രധാന പാഠങ്ങൾ ജയചന്ദ്രന് പകർന്നു നൽകി അദ്ദേഹത്തെ പരിശീലിപ്പിച്ച ഗുരുനാഥനാണ് ദേവരാജൻ മാസ്റ്റർ. ജയചന്ദ്രൻ എന്ന പുതിയ ഗായകനെക്കൊണ്ട് പാടിക്കാൻ മാസ്റ്ററിന് ആദ്യം താൽപ്പര്യമില്ലായിരുന്നെങ്കിലും സംവിധായകൻ എ. വിൻസെന്റിന്റെ നിർബന്ധപ്രകാരം ഒടുവിൽ മാസ്റ്റർ ആ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.  മദ്രാസിലെ വിജയാ ഗാർഡൻസിൽ വച്ച് ജയചന്ദ്രന്റെ ശബ്ദത്തിൽ മാസ്റ്റർ ആലേഖനം ചെയ്ത ആദ്യത്തെ രണ്ടു ഗാനങ്ങളിലൊന്നായിരുന്നു 'മഞ്ഞലയിൽ മുങ്ങിത്തോർത്തി'. 'കളിത്തോഴൻ' എന്ന ചിത്രത്തിലുള്ള ഈ ഗാനം ജയചന്ദ്രൻ ആദ്യമായി ആലപിക്കുമ്പോൾ സ്റ്റുഡിയോയിൽ നായകനടൻ പ്രേംനസീർ, ചലച്ചിത്രപ്രതിഭ പി. ഭാസ്കരൻ, സംവിധായകൻ എം. കൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. ജയചന്ദ്രന്റെ ശബ്ദത്തിൽ ആദ്യം പുറത്തിറങ്ങിയ ഈ ഗാനം ഇന്നും ഏവരുടെയും പ്രിയഗീതമാണ്.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
(മഞ്ഞലയില്‍ )

കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു
കല്‍പനകള്‍ താലമെടുത്തു (കര്‍ണികാരം..)
കണ്മണിയേ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ?
(മഞ്ഞലയില്‍ )

കഥ മുഴുവന്‍ തീരും മുന്‍പേ
യവനിക വീഴും മുന്‍പേ (കഥ..)
കവിളത്തു കണ്ണീരോടെ
കദനത്തിന്‍ കണ്ണീരോടെ
കടന്നുവല്ലോ അവള്‍ നടന്നുവല്ലോ
(മഞ്ഞലയില്‍ )

വേദനതൻ ഓടക്കുഴലായ്
പാടിപ്പാടി ഞാന്‍ നടന്നു
മൂടുപടം മാറ്റി വരൂ നീ
രാജകുമാരീ .. കുമാരീ കുമാരീ
(മഞ്ഞലയില്‍ )

Manjalayil mungi thorthi is a sweet song sung by Sri. P. Jayachandran (first released film song) written by P. Bhaskaran, music by G. Devarajan.
മഞ്ഞലയിൽ മുങ്ങിത്തോർത്തി (കളിത്തോഴൻ, 1966 ) മഞ്ഞലയിൽ മുങ്ങിത്തോർത്തി  (കളിത്തോഴൻ, 1966 ) Reviewed by Govindan Puthumana on June 11, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list