എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

വൈശാഖ പൗർണ്ണമി രാവിൽ (മേയർ നായർ, 1966 )


ഗാനം: വൈശാഖ പൗർണ്ണമി രാവിൽ 
ചിത്രം: മേയർ നായർ  (1966 ) 
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: എൽ. പി. ആർ. വർമ്മ

സ്വപ്നത്തില്‍ മാത്രം പ്രണയിക്കാന്‍ സാധിക്കുന്ന പ്രിയതമയെ ഓര്‍ത്തു ദു:ഖിച്ച് ഒരു വൈശാഖപൌര്‍ണ്ണമീ രാവില്‍ ഒരു പര്‍വതത്തില്‍ താഴ്വരയില്‍ മോഹങ്ങളും മോഹനസ്വപ്നങ്ങളും ഒന്നുമില്ലാത്ത ഒരു കാമുകന്‍ വികാരതീവ്രമായി ആലപിക്കുന്ന ആ അനുഭൂതി ദേവഗായകന്‍ ഇവിടെ അനായാസമായി സൃഷ്ടിക്കുന്നു! ഈ ഗാനത്തിന്റെ അവസാനഭാഗത്തുള്ള "സ്വപ്നസഖീ..ഈ.." എന്ന ഭാഗം സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയുള്ള വേദനയില്‍ ഉയിരാര്‍ന്ന "ഓ.." എന്ന ഭാഗം. ഈ പ്രപഞ്ചത്തിനും അപ്പുറത്തേക്ക് ഏതാനും നിമിഷങ്ങള്‍..ദേവഗായകന്റെ സ്വരത്തില്‍ ഈ ഗാനം കേള്‍ക്കുന്ന ഞങ്ങള്‍ എത്ര അനുഗ്രഹീതര്‍! ദുഃഖത്തില്‍ പൊതിഞ്ഞ പ്രണയം ഇത്രമേല്‍ മനോഹരമായി ആലപിക്കാന്‍ ഈ പ്രപഞ്ചത്തില്‍ സാധിക്കുന്ന ഒരേയൊരു ശബ്ദം! വയലാറും എൽ. പി. ആർ വർമ്മയും ചേർന്ന് സൃഷ്ടിച്ച ആ പഴയ കാലഘട്ടത്തിലെ സുന്ദരഗാനം ശ്രീ. ജയേട്ടന്റെ വികാരാർദ്രമായ ശബ്ദത്തിലൂടെയും അദ്‌ഭുതാലാപനത്തിലൂടെയും ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു..വീണ്ടും വീണ്ടും ഒഴുകിവരുന്നു..സ്വപ്നസഖീ...ഈ...ഓ..ഓ..ഓ..!!!

വൈശാഖപൌര്‍ണ്ണമി രാവില്‍
വെള്ളിനിലാവിന്‍... പാല്‍ക്കടല്‍ക്കരയില്‍...
സങ്കല്‍പ്പഗന്ധര്‍വ്വനഗരം തീര്‍ക്കും 
സ്വപ്നസഖീ... സ്വപ്നസഖീ...

നിന്റെ മായാനഗരത്തിനുള്ളിലെ
ദന്തഗോപുരനടയില്‍
മാലതീമണ്ഡപത്തിന്‍ നിന്നു നീ പാടിയ
മൌനഗീതങ്ങള്‍ കേട്ടൂ ഞാന്‍ .. 
സ്വപ്നസഖീ... ഓ..
(വൈശാഖ)

കനക്കക്കിനാവിന്‍ കളഹംസം നീന്തുന്ന
കല്ലോലിനിയുടെ കടവില്‍
കല്‍പ്പകച്ചുവട്ടില്‍ നീ എനിക്കു വിരിയ്ക്കും 
പുഷ്പശയ്യകള്‍ കണ്ടൂ ഞാന്‍ .. 
സ്വപ്നസഖീ... ഓ..

Vaishakha powrnami raavil is an evergreen song by Sri. P. Jayachandran for the film Mayor Nair, lyrics by Vayalar Rama varma and music by L P R Varma.
വൈശാഖ പൗർണ്ണമി രാവിൽ (മേയർ നായർ, 1966 ) വൈശാഖ പൗർണ്ണമി രാവിൽ  (മേയർ നായർ, 1966 ) Reviewed by Govindan Puthumana on June 11, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list