ഇനിയും പുഴയൊഴുകും (അഗ്നിപുത്രി, 1967)
ഗാനം: ഇനിയും പുഴയൊഴുകും
ചിത്രം: അഗ്നിപുത്രി (1967)
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: എം. എസ്. ബാബുരാജ്
ദേവഗായകന്റെ ശബ്ദത്തില്‍ അസാധ്യഗാനം! അതിഗംഭീരമായ ആലാപനം...ഭാവത്തിന്റെ അദ്ഭുതതലങ്ങള്‍! സങ്കല്‍പ്പിക്കാന്‍ തന്നെ അസാധ്യം!
'ഇനിയും പുഴയൊഴുകും....'എം. എസ്. ബാബുരാജിന്റെ സംഗീതത്തിൻ കീഴിൽ ശ്രീ. പി. ജയചന്ദ്രൻ ആദ്യമായി ആലപിക്കുന്ന രണ്ടു ഗാനങ്ങളിലൊന്നാണിത്. 'കളിത്തോഴൻ' എന്ന ചിത്രത്തിന്റെ സംവിധായനായ എം. കൃഷ്ണൻ നായർ തന്നെയാണ് ഈ ഗാനം ഉൾപ്പെട്ട 'അഗ്നിപുത്രി'യുടെയും സംവിധായകൻ. എസ്. എൽ. പുരം സദാനന്ദന്റെ അഗ്നിപുത്രി എന്ന നാടകത്തെ അടിസ്ഥാനപ്പെടുത്തിയ ചിത്രം.വയലാർ തന്നെ രചിച്ച 'രാജീവലോചനേ രാധേ' എന്ന ഗാനവും ജയേട്ടൻ തന്നെ ആലപിച്ചു.
നിത്യഹരിതമായ ഈ മധുര സ്വരപ്രവാഹം ഏതൊരു മൺചിറയെയും മറികടക്കാൻ പ്രാപ്തമെന്ന് ഓരോ ശ്രോതാവിനെയും ഹൃദയത്തിൽ തൊട്ട് ബോധ്യപ്പെടുത്തുന്ന അനന്യ സുന്ദരമായ ഗാനാനുഭവമാണ് "ഇനിയും പുഴയൊഴുകും". ഏത് പ്രതിസന്ധിയിലും ശ്രോതാവിന് തണലായി ആ നാദം ഹൃദയത്തോടുചേർന്ന് ഇങ്ങനെ സ്പന്ദിക്കുകയാണ്. "പുതിയ വെളിച്ചവുമായ് പുലരികൾ ഉണരും, പുതിയ ചക്രവാളങ്ങൾ വിടരും." ഇത് കേൾക്കുമ്പോൾ നമ്മളിൽ പുതിയ പ്രതീക്ഷകൾ ഉണരുകയല്ലേ?
ഇനിയും പുഴയൊഴുകും ഇതുവഴി
ഇനിയും കുളിർ കാറ്റോടിവരും (ഇനിയും....)
ഇനിയും പുഴയൊഴുകും...
ഒഴുക്കിനെതിരെ ഓളങ്ങൾക്കെതിരെ
ഉയരുന്ന മൺചിറകൾ തകരും
മണ്മറഞ്ഞ യുഗങ്ങൾ തൻ മന്ത്രവാദപ്പുരകൾ
മറ്റൊരു കൊടുംകാറ്റിൽ തകരും (2)
ഇനിയും പുഴയൊഴുകും ഇതുവഴി
ഇനിയും കുളിർ കാറ്റോടിവരും
ഇനിയും പുഴയൊഴുകും...
പുതിയ വെളിച്ചവുമായ് പുലരികൾ ഉണരും
പുതിയ ചക്രവാളങ്ങൾ വിടരും
തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത
തരിശു ഭൂമികൾ തീരഭൂമികൾ
ഹരിതാംബരമണിയും ഇനിയും
ഹരിതാംബരമണിയും
ഇനിയും പുഴയൊഴുകും ഇതുവഴി
ഇനിയും കുളിർ കാറ്റോടിവരും
ഇനിയും പുഴയൊഴുകും...
Iniyum Puzhayozhukum is a soul-stirring musical experience blessed by Sri. P. Jayachandran for the film Agniputhri, lyrics penned by Vayalar and music by M.S. Baburaj.
ഇനിയും പുഴയൊഴുകും (അഗ്നിപുത്രി, 1967)
Reviewed by Govindan Puthumana
on
June 11, 2020
Rating:
Reviewed by Govindan Puthumana
on
June 11, 2020
Rating:
No comments