സീതാദേവി സ്വയംവരം (വാഴ്.വേമായം, 1970)
ഗാനം: സീതാദേവി സ്വയംവരം
ചിത്രം: വാഴ്.വേമായം (1970)
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: ജി. ദേവരാജൻ
ഈ ഭൂമി ഒരു സ്വർഗ്ഗീയാരാമമാവുകയാണ്. സുഗന്ധം പരത്തുന്ന വർണ്ണപുഷ്പസഞ്ചയം വിടർന്ന് പുഞ്ചിരി ചൊരിയുകയാണ്. പൂക്കളെയും വഹിച്ചുകൊണ്ട് മന്ദമാരുതൻ നമുക്കു ചുറ്റും നൃത്തം ചെയ്യുകയാണ്. ആനന്ദനഭസ്സിൽ നിന്നും ഹർഷാതിരേകകണങ്ങൾ ആത്മവാടികളിൽ മധു പെയ്യിക്കുന്നു. വാദ്യവൃന്ദങ്ങൾ മുറുകിയുയരുകയാണ്. അതേ, ശുദ്ധസാവേരീപ്രസാദനത്തിന്റെ പരമോച്ചവേളകൾ.....ആ മണ്ഡലത്തിൽ നിന്നും ദേവസ്വരം അതാ മുഴങ്ങിക്കേൾക്കുന്നു....'കല്ലിൽ കൊത്തിവെച്ച കവിതേ..നിന്റെ കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..' ദേവനാദാശിസ്സാൽ ഒന്ന് സ്പർശിച്ചപ്പോൾ കല്ലിൽ കവിത വിരിഞ്ഞുവോ? ദേവഗായകൻ ജയചന്ദ്രന്റെ സ്വരം ഹൃദയത്തിലേക്ക് ആവാഹിച്ചപ്പോൾ കല്ലിൽ കൊതി വെച്ച പ്രതിമ പോലും നൃത്തം ചെയ്യുന്നു. അനശ്വര നടൻ സത്യനും നടി ഷീലയും 'മേലാസകലം തളിരിട്ട പ്രതിമയെയും' 'കനകചിലങ്കയെയും' വിസ്മയത്തോടെ നോക്കുന്നു എന്ന രംഗം. സത്യത്തിൽ അവരോടൊപ്പം മലയാളിയുടെ മനസ്സും അദ്‌ഭുതത്തോടെ അനുഭവിക്കുന്നത് ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതദേവനാദത്തെയാണ്. കല്ലില്‍ കൊത്തി വച്ച കവിതേ...എന്ന് പാടുമ്പോള്‍ എന്തൊരു സുഖം..ദേവഗായകന്റെ ആലാപനത്തിന്റെ അനന്യതലങ്ങള്‍! കാട്ടിലെ കല്ലുപോലും അലിയുന്ന രാഗപ്രവാഹം! നായകനടൻ സത്യന്റെ ശബ്ദം ആലേഖനം ചെയ്യപ്പെട്ട ഏകമലയാളചലച്ചിത്രഗാനം ഇതായിരിക്കാം ! 'നിന്റെ മേലാസകലം തളിരിട്ടതെങ്ങിനെ?' എന്ന ചോദ്യം ഉയർത്തുന്നതും അതിനുള്ള ഉത്തരമായ സ്വരാലാപനവും ഒരിടം തന്നെ. സംശയമെന്ത്? ദേവഗായകന്റെ പാട്ടൊഴുക്കിലെ സ്വർഗ്ഗീയാനുഭൂതി. പാട്ടലകളും അതിന്റെ അഴകൊലികളും എങ്ങും നിറഞ്ഞാടുകയാണ്... 'പൂമെയ്യണിഞ്ഞു വന്നൊരഴകേ..' ആ സ്വരപ്പൂവിലൊന്ന് തൊടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ശ്രോതാവ് കൊതിച്ചുപോവുകയാണ് ! ആ സ്വരപുളകകണങ്ങളിലൊന്ന് വാരിപ്പുണരാൻ കഴിഞ്ഞിരുന്നെങ്കിൽ? ആ സ്വരത്തേൻമഴയിൽ കുതിരാൻ കഴിഞ്ഞിരുന്നെങ്കിൽ? അനുവാചകൻ അനുഭൂതിസഹസ്രങ്ങളുടെ സ്വപ്നലോകത്താണ്. 'മന്മഥൻ വിടർത്തും മലരേ..' എന്ന് ഭാവനാതീവ്രതയോടെ ശ്രവണേന്ദ്രിയങ്ങളിൽ അമൃതപ്രവാഹമാകുമ്പോൾ 'ഈ സ്വരമലരുകൾ വിരിയിച്ച മന്മഥനാദ'ത്തെ കേൾവിക്കാരൻ നെഞ്ചിലേറ്റുന്നു. ഏതാനും വരികളിൽ മായാസദൃശമായ സംഗീതാനുഭവം..!
സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍
കാല്‍വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്
(സീതാദേവി..)
അതുകൊണ്ട്?
എനിക്കു പേടിയാകുന്നു
എന്തിന് ?
ഏതോ ശിൽപ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
ചേതോഹരാംഗിതന്‍ രൂപം
നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ - അന്ന്
നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ
ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും - നോക്കൂ
കല്ലില്‍ കൊത്തിവെച്ച കവിതേ - നിന്റെ
കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ
കല്ലില്‍ കൊത്തിവെച്ച കവിതേ - നിന്റെ
കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
മാറിടം തുടിയ്ക്കും പ്രതിമേ - നിന്റെ
മേലാസകലം തളിരട്ടതെങ്ങിനെ
പൂമെയ്യണിഞ്ഞുവന്നൊരഴകേ - എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
പൂമെയ്യണിഞ്ഞുവന്നൊരഴകേ - എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
മന്മഥന്‍ വിടര്‍ത്തും മലരേ - നിന്റെ
മായാചഷകം എനിക്കുള്ളതല്ലയോ
സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍
കാല്‍വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്
‘Seethadevi’ is an evergreen romantic song composed by G. Devarajan, song penned by Vayalar Ramavarma.
സീതാദേവി സ്വയംവരം (വാഴ്.വേമായം, 1970)
Reviewed by Govindan Puthumana
on
June 16, 2020
Rating:
Reviewed by Govindan Puthumana
on
June 16, 2020
Rating:
No comments