മലരമ്പനറിഞ്ഞില്ല (രക്തപുഷ്പം, 1970)
ഗാനം: മലരമ്പനറിഞ്ഞില്ല
ചിത്രം: രക്തപുഷ്പം (1970)
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം. കെ. അർജ്ജുനൻ
ഈ ഗാനത്തിന്റെ അനുപല്ലവിയിൽ മാത്രമാണ് ദേവനാദം കേൾക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചത്. ദേവസ്വരസാന്നിധ്യം ഏതാനും വരികളിൽ മാത്രമെങ്കിലും ആ വരികൾ ഒരു ജന്മം മുഴുവൻ നമ്മുടെയുള്ളിൽ, നമ്മുടെ സിരകളിൽ, നമ്മുടെ രക്തത്തിൽ എപ്പോഴും പുഷ്പിച്ചുകൊണ്ടിരിക്കയല്ലേ? വരികളിലേക്ക് ജയചന്ദ്രസ്വരം പ്രവേശിക്കുന്നത് എത്ര വികാരാർദ്രമായാണ്..!
‘ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു..’
മലരമ്പനും മധുമാസവുമറിയാതെ മനസ്സിൽ മലർചൂടിയ ഒരു മോഹം, പ്രണയപൂർണ്ണമായ ഒരു നോക്കിനും ഒരു വാക്കിനും ഒരു തലോടലിനുമായുള്ള ദാഹം, അധരവും ഹൃദയവുമറിയാതെ മൂളിപ്പോയ പാട്ടിന്റെ മറുപാട്ടാണ് ദേവനാദത്തിൽ നാം നെഞ്ചേറ്റിയത്. എന്തൊരു മനോഹരമായിട്ടാണ് ജയേട്ടൻ ഈ വരികൾ പാടുന്നത് ! ആദ്യകാലഗാനങ്ങളിലൊന്നായിരുന്നതുകൊണ്ട് ഈ വരികളിൽ പരാമർശിച്ചതു പോലെത്തന്നെ ദേവഗായകൻ കൂടുതലായി വെളിച്ചത്തേക്കു വന്ന ആദ്യകാല സൂപ്പർ ഹിറ്റ് പാട്ടാണിത്. സൂര്യ-ചന്ദ്ര-താരാദികളെപ്പോലുള്ള ബ്രഹ്‌മാണ്ഡനാദത്തെ ആർക്കു മറയ്ക്കാനാവും? 'ഇവിടൊരു പാട്ടുകാരൻ മറഞ്ഞുനിന്നൂ..' എന്ന് നാദേശ്വരൻ പാടുമ്പോൾ നമ്മിൽ വന്നു നിറയുന്നത് കിനാവിനും മീതെയുള്ള അനുഭൂതി.
'ചിരി തൂകിയൊഴുകുന്ന ധനുമാസ ചന്ദ്രിക
വനമാകെ മധുമാരി ചൊരിഞ്ഞു നിന്നൂ..'
ദേവഗായകൻ ജയേട്ടന്റെ അതിവിശിഷ്ടമായ ആലാപനമാധുര്യം. ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക പോലെ...എത്ര മനോഹരം!!!! വനമാകെ തേന്മഴ പെയ്യുകയാണ്, സ്വപ്നതുല്യമായ അനുഭൂതിയിലൂടെ ശ്രോതാവ് ഒഴുകിപ്പോകുകയാണ്. ദേവനാദം കനിഞ്ഞരുളുന്ന ഈ സുന്ദരസ്വപ്നം ഒരിക്കലും മായാതിരിക്കട്ടെ എന്ന് ശ്രോതാവ് പ്രാർത്ഥിക്കുകയാണ്. മറഞ്ഞിരുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രനെ വെളിച്ചത്തെത്തിച്ച അനേകം ആദ്യഗാനങ്ങളിലൊന്ന് ....ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നൂ... 1970 "രക്തപുഷ്പം" എന്ന ചിത്രത്തിൽ സംഗീതശില്പികൾ ശ്രീകുമാരൻ തമ്പി - എം. കെ. അർജ്ജുനൻ.
ദേവഗായകൻ ജയചന്ദ്രൻ ഏതാനും വരികൾ ആലപിച്ചനുഗ്രഹിച്ചാൽപ്പോലും ചിത്രത്തിന്റെയാകെ ഐശ്വര്യം ആ സ്വരമാധുര്യമായിരിക്കുമെന്ന് തെളിയിച്ചു തുടങ്ങിയ അനേകം ഗാനങ്ങളിലൊന്ന്.
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാഗം
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ
ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
ചിരിതൂകി... ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലര്‍ചൂടി ഒരു മോഹം കന്യകയില്‍
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ അവള്‍ പാടി ഹൃദയരാഗം
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
കരയുന്ന കാട്ടുപൂവിന്‍... കരളിലെ നിത്യദാഹം...
കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ
കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍
കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍
‘Malarambanarinjilla’ is an evergreen sweet song by Sreekumaran Thampi - M. K. Arjunan team.
മലരമ്പനറിഞ്ഞില്ല (രക്തപുഷ്പം, 1970)
Reviewed by Govindan Puthumana
on
June 19, 2020
Rating:
Reviewed by Govindan Puthumana
on
June 19, 2020
Rating:
No comments